ഇങ്ങനെയുണ്ടോ തട്ടിപ്പ്, 8 കി.മീ യാത്രക്ക് 4170 രൂപ! വിമാനത്താവളത്തിൽ മലയാളി യുവതിയെ പറ്റിച്ചവർ പിടിയിൽ


ഇങ്ങനെയുണ്ടോ തട്ടിപ്പ്, 8 കി.മീ യാത്രക്ക് 4170 രൂപ! വിമാനത്താവളത്തിൽ മലയാളി യുവതിയെ പറ്റിച്ചവർ പിടിയിൽ


ദില്ലി: ദില്ലി വിമാനത്താവളത്തിൽ മലയാളി യുവതിയിൽനിന്നും ഭീമമായ ടാക്സി ചാർജ് ഈടാക്കിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ. ഒരു ടെ‌ർമിനലിൽനിന്നും മറ്റൊരു ടെർമിനലിലേക്ക് പോകാന് എയർപോർട്ട് ജീവനക്കാരനടക്കം മൂന്നംഗ സംഘം 4170 രൂപയാണ് വാങ്ങിയത്. എയർപോർട്ട് ജീവനക്കാരനായ ലക്കി, സുഹൃത്തുക്കളായ അക്ഷയ് കുമാർ, ശുഭം ശർമ്മ എന്നിവരെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. വഫ സിദ്ധീഖ് നൽകിയ പരാതിയിലാണ് നടപടി.


കഴിഞ്ഞ മാസം 18 നായിരുന്നു കേസിനാസ്പദമായ സംഭവം. ടെർമിനൽ രണ്ടിൽ നിന്നും കൊച്ചിയിലേക്ക് പോകുന്ന വിമാനത്തിനായി അബദ്ധത്തിൽ മറ്റൊരു ടെർമിനലിൽ വന്നിറങ്ങിയതായിരുന്നു യുവതി. തുടർന്ന് യുവാക്കൾ നിർദേശിച്ച ടാക്സിയിൽ 8 കിമീ മാത്രം സഞ്ചരിച്ച് രണ്ടാം ടെർമിനലിലെത്തിച്ചപ്പോഴാണ് ഇത്രയും ഭീമമായ തുക ഈടാക്കിയത്. സംഭവത്തിൽ കൂടുതൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും ദില്ലി പൊലീസ് അറിയിച്ചു.