ഇരിട്ടി: ഒയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി വുമണ്‍സ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷം ജബ്ബാര്‍കടവ് ഇക്കോപാര്‍ക്കില്‍ പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: എം. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.ഷാലു ജോര്‍ജ് അധ്യക്ഷത വഹിച്ചു. പായം പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ വി.പ്രമീള മുഖ്യാതിഥിയായിരുന്നു. പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ഇഗ്നോ കൗണ്‍സിലറുമായ ജോസി ജോസഫ് ക്ലാസ്സ് നയിച്ചു. ഓയിസ്‌ക ഇരിട്ടി ചാപ്റ്റര്‍ പ്രസിഡന്റ് ബാബു ജോസഫ്, പ്രകാശ് പാര്‍വണം, വുമണ്‍സ് ചാപ്റ്റര്‍ സെക്രട്ടറി ഷിജോ ജോര്‍ജ്, ട്രഷറര്‍ സരിത പ്രകാശ്, ഇരിട്ടി സംഗീത സഭ പ്രസിഡന്റ് മനോജ് അമ്മ, ജബ്ബാര്‍ക്കടവ് ഇക്കോപാര്‍ക്ക് സംരക്ഷണ സമിതി സെക്രട്ടറി ഷിതു കരിയാല്‍ എന്നിവര്‍ പ്രസംഗിച്ചു. കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സംഗീത വിരുന്നും നടന്നു.
ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി വുമണ്‍സ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷം ജബ്ബാര്‍കടവ് ഇക്കോപാര്‍ക്കില്‍ പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: എം. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു
ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി വുമണ്‍സ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷം ജബ്ബാര്‍കടവ് ഇക്കോപാര്‍ക്കില്‍ പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: എം. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു