ജെൻ്റർ ബജറ്റുമായി തില്ലങ്കേരി പഞ്ചായത്ത്
ഇരിട്ടി: വാർഷിക പദ്ധതിയുടെ 25 ശതമാനം തുക ജെൻ്റെർ സൗഹൃദ പദ്ധതികൾക്കായി നീക്കിവെച്ച് തുടർച്ചയായി മൂന്നാം വർഷവും ജെൻ്റെർ ബജറ്റുമായി തില്ലങ്കേരി ഗ്രാമപഞ്ചായത്ത്. ഇതിനായി 5 കോടി രൂപയാണ് നീക്കിവെച്ചത്. 19, 28 , 67, 496 കോടി രൂപ വരവും 19,09, 15 , 478 കോടി രൂപ ചെലവും 19,52,018 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അണിയേരി ചന്ദ്രൻ ആണ് അവതരിപ്പിച്ചത്.
കാർഷിക മേഖലയിൽ നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃഷി വ്യാപകമാകും. കുടുംബശ്രീ ഐ
എഫ്സി യുമായി യോജിച്ച് തില്ലങ്കേരി ബ്രാൻ്റ് അരി വിപണിയിലിറക്കും. കാർഷിക മേഖലക്ക് 50, 60,786 ലക്ഷം രൂപ നീക്കിവെച്ചു. റോഡ് വികസനത്തിനായി 5 . 18 കോടി നീക്കിവെച്ചു. വീട്ടിൽ നിന്ന് വഴിയിലേക്ക് ഒരു വിളക്ക് പദ്ധതിയും സ്ട്രീറ്റ് ലൈറ്റ് പദ്ധതിയും വിപുലീകരിക്കും. സ്ട്രീറ്റ് ലൈറ്റിനായി 3.04.770 രൂപ നീക്കിവെച്ചു
പഞ്ചായത്തിൻ്റെ സ്വപ്ന പദ്ധതിയായ മച്ചൂർ മല ടൂറിസം പദ്ധതി ഉടൻ തന്നെ പൂർത്തികരിക്കാൻ ശ്രമിക്കും. ഭിന്നശേ
ഷി സൗഹൃദ പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് ചുവടുവെക്കുന്നതിനായി വിവിധ പദ്ധതികൾക്ക് ആദ്യഘട്ടമായി 18,60,000 രൂപ വകയിരുത്തി. വയോജന ക്ഷേമ പ്രവർത്തനങ്ങൾക്കായി 10,03, 000 രൂപയും കുട്ടികളുടെ ശാരിരിക ആരോഗ്യകാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിദ്യഭ്യാസ സഹായ പദ്ധതികൾക്കുമായി 20, 40,000 രൂപയും വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീമതി അധ്യക്ഷനായി. ആസുത്രണ സമിതി ഉപാധ്യക്ഷൻ പി.കെ. മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സനീഷ്, സെക്രട്ടറി ദിനേശൻ പാറയിൽ, ടി.രമേശൻ, കെ എ ഷാജി, രാഗേഷ് തില്ലങ്കേരി
മുരളീധരൻ കൈതേരി , എം വി.ശ്രീധരൻ, കെ വി . അലി, ടി.രമേശൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.കെ.രതീഷ്, വി. വിമല , തുടങ്ങിയവർ സംസാരിച്ചു