പ്രസിദ്ധമായ മാരിയമ്മൻ ക്ഷേത്ര ഉത്സവം നാളെ, ബത്തേരിയില്‍ ഗതാഗത നിയന്ത്രണമേർപ്പെടുത്തി; അറിയേണ്ടതെല്ലാം

പ്രസിദ്ധമായ മാരിയമ്മൻ ക്ഷേത്ര ഉത്സവം നാളെ, ബത്തേരിയില്‍ ഗതാഗത നിയന്ത്രണമേർപ്പെടുത്തി; അറിയേണ്ടതെല്ലാം


സുല്‍ത്താന്‍ബത്തേരി: വയനാട്ടിലെ പ്രസിദ്ധമായ ഉത്സവങ്ങളിലൊന്നായ ബത്തേരി നഗരത്തിലെ മാരിയമ്മന്‍ ക്ഷേത്ര ഉത്സവം നാളെ. ഇതോടനുബന്ധിച്ച് നാളെ വൈകുന്നേരം നാല് മണി മുതല്‍ ബത്തേരി ടൗണില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

നിയന്ത്രണങ്ങള്‍ ഇപ്രകാരം

-പുല്‍പ്പളളി, മൈസൂര്‍ ,നമ്പ്യാര്‍കുന്ന്, പാട്ടവയല്‍ എന്നീ ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ബത്തേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കി നഗരത്തിലേക്ക് പ്രവേശിക്കാതെ തിരിച്ച് പോകേണം

-കല്‍പ്പറ്റ, മാനന്തവാടി, വടുവന്‍ചാല്‍ എന്നീ ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ യാത്രക്കാരെ ഹാപ്പി സെവന്‍ ഡേയ്‌സിന് സമീപമുളള അഖില പട്രോള്‍ പമ്പിന് സമീപം യാത്രക്കാരെ ഇറക്കി നഗത്തിലേക്ക് പ്രവേശിക്കാതെ തിരിച്ച് പോകണം

-ചുളളിയോട്, താളൂര്‍  ഭാഗത്ത് നിന്നും വരുന്ന ബസ്സുകളും മറ്റ് വാഹനങ്ങളും ഗാന്ധി ജംഗ്ഷന്‍ വഴി പഴയ ബസ്സ് സ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കി നഗരത്തിലേക്ക് പ്രവേശിക്കാതെ തിരിച്ച് പോകണം

-കല്‍പ്പറ്റ, മാനന്തവാടി, വടുവഞ്ചാല്‍, അമ്പലവയല്‍, കൊളഗപ്പാറ വഴി മൈസൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊളഗപ്പാറ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് അമ്മായിപ്പാലം വഴി പുത്തന്‍ക്കുന്ന് നമ്പിക്കൊല്ലി വഴി മൈസൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്.

-മൈസുര്‍ ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പഴയ ബസ്സ് സ്റ്റാന്‍ഡിന് സമീപമുള്ള ബൈപ്പാസ് റോഡ്, അമ്മായിപ്പാലം, മണിച്ചിറ കൌളഗപ്പാറ വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടതാണ്.

-കോഴിക്കോട് ഭാഗത്തു നിന്നും മൈസുര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊളഗപ്പാറ ജംഗ്ഷന്‍ വഴി തിരിഞ്ഞ് കുന്താണി, മലവയല്‍, അമ്മായിപ്പാലം  വഴി മൈസുര്‍ ഭാഗത്തേക്ക് തിരിഞ്ഞ് പോകണം.

- ചരക്ക് വാഹനങ്ങള്‍, ലോറി മുതലായ കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന മറ്റ് വലിയ വാഹനങ്ങള്‍ കൊളഗപ്പാറ ജംഗഷന് മുന്‍പായി റോഡില്‍ അരിക് ചേര്‍ന്ന് നിര്‍ത്തേണ്ടതാണ്.

-മൈസൂര്‍ ഭാഗത്ത് നിന്നും വരുന്ന ചരക്ക് വാഹനങ്ങള്‍, ലോറി മുതലായ മറ്റ് വലിയ വാഹനങ്ങള്‍ കല്ലൂര്‍  റോഡില്‍ അരിക് ചേര്‍ന്ന് നിര്‍ത്തേണ്ടതാണ്.

-ലുലു ജംഗ്ഷന്‍ മുതല്‍ ചുങ്കം ജംഗ്ഷന്‍ വരെ വൈകുന്നേരം നാല് മണി മുതല്‍ റോഡിന്റെ  ഇരു വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതാണ്. വാഹന പാര്‍ക്കിംഗ് പൂര്‍ണ്ണമായും നിരോധിച്ചിട്ടുള്ളതാണ്.