ആറളം ഫാമിലെ തൊഴിലാളികൾക്കും പുനരധിവാസ മേഖലയില പട്ടികവർഗ്ഗക്കാർക്കും വേണ്ടി സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

നേത്ര പരിശോധനാ ക്യാമ്പ് നടത്തി 





























ഇരിട്ടി: ആറളം ഫാമിലെ തൊഴിലാളികൾക്കും പുനരധിവാസ മേഖലയില പട്ടികവർഗ്ഗക്കാർക്കും വേണ്ടി സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.  ആറളം പുനരധിവാസ മേഖലയിലെ സമഗ്ര ആരോഗ്യ പരിപാലന പദ്ധതിയുടെ ഭാഗമായി ഫാം മാനേജിംഗ് ഡയറക്ടർ കാർത്തിക് പാണിഗ്രഹി ഐ എ എസിന്റെ നിർദേശപ്രകാരമായിരുന്നു  ക്യാമ്പ്.  ആറളം ഫാമിന്റെ നേതൃത്വത്തിൽ പേരാവൂർ സ്പോർട്സ് ഫൗണ്ടേഷനും കോം ട്രസ്റ്റ് കണ്ണാശുപത്രിയുമായി ചേർന്ന്  നടത്തിയ പരിപാടിയുടെ ഉദ്ഘാടനം പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ പ്രസിഡന്റ്  സ്റ്റാൻലി ജോർജ് നിർവഹിച്ചു. ആറളം അഡ്മിനിസ്ടേറ്റിവ് ഓഫീസർ ഡോ.കെ.പി. നിതീഷ് കുമാർ, കോം ട്രസ്റ്റ് ട്രസ്റ്റികളായ എ. നന്ദകുമാർ, എം.സി. കുട്ടിയച്ചൻ, ഡോ.ജിൽന, അരവിന്ദ് കൃഷ്ണ എന്നിവർ  ക്യാമ്പിന് നേതൃത്വം നൽകി. ആറളം ഫാം പുനരധിവാസ മേഖലയിൽ നിന്നും ഫാമിൽ നിന്നുമായി 117 പേർ പരിശോധനയിൽ പങ്കെടുത്തു. ഇവർക്കാവശ്യ മായ മരുന്നുകളും കണ്ണടയും സൗജന്യമായാണ് വിതരണം ചെയ്തത്.