സിനിമാ നിർമാതാക്കൾ പ്രഖ്യാപിച്ച സൂചന പണി മുടക്ക് പിൻവലിച്ചു
തിരുവനന്തപുരം: സിനിമാ നിർമാതാക്കൾ പ്രഖ്യാപിച്ച സൂചന പണി മുടക്ക് പിൻവലിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രിയും ഫിലിം ചേമ്പറും നിർമാതാക്കളുടെ സംഘടനയുമായി ചർച്ച നടത്തി. ആവശ്യങ്ങൾ പരിഗണിക്കാമെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഉറപ്പിലാണ് തീരുമാനം.
ജിഎസ്ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ജിഎസ്ടിക്ക് പുറമെ 16 ശതമാനം വിനോദ നികുതിയും ഉൾപ്പെടെ 30 ശതമാനം നികുതിയാണ് നിർമാതാക്കൾ സർക്കാരിനു നൽകേണ്ടിയിരുന്നത്. ഈ ഇരട്ട നികുതി വേണ്ടെന്നുവയ്ക്കണമെന്നായിരുന്നു നിർമാതാക്കളുടെ ആവശ്യം.
ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന രീതിയിലായിരുന്നു സമരം. സിനിമാ നിര്‍മാണം പ്രതിസന്ധിയിലായിട്ടും താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞിരുന്നു. ആവശ്യങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ പഠിച്ച് തീരുമാനം എടുക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കി