സിപി എം ലഹരി വിരുദ്ധ പദയാത്രകൾക്ക്‌ തുടക്കം

സിപി എം ലഹരി വിരുദ്ധ പദയാത്രകൾക്ക്‌ തുടക്കം













ഇരിട്ടി: വേണ്ട ലഹരിയും ഹിംസയും എന്ന സന്ദേശവുമായി നാടെങ്ങും ലോക്കൽ കേന്ദ്രങ്ങളിൽ സിപിഐ എം നേതൃത്വത്തിൽ നടത്തിയ ലഹരിവിരുദ്ധ പദയാത്രയിലും ബഹുജന കൂട്ടായ്മയിലും സ്‌ത്രീകളും കുട്ടിസകളും വിദ്യാർഥികളും യുവാക്കളും അടക്കം നൂറ്‌കണക്കിന്‌ ജനങ്ങൾ അണിനിരന്നു. ഇരിട്ടി ലോക്കൽ പദയാത്ര കീഴൂരിൽ നിന്നാരംഭിച്ച്‌ ഇരിട്ടിയിൽ സമാപിച്ചു. ബഹുജന കൂട്ടായ്മ അഡ്വ. എൻ എം രമേശൻ ഉദ്‌ഘാടനം ചെയ്തു. കെ നന്ദനൻ അധ്യക്ഷനായി. പി പി അശോകൻ, മനോഹരൻ തൈപ്രം എന്നിവർ സംസാരിച്ചു. ചാവശേരിയിൽ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ്‌ സിറാജ്‌ ഉദ്‌ഘാടനം ചെയ്തു. കെ സോയ അധ്യക്ഷയായി. വി വിനോദ്‌കുമാർ, എം പി മനോജ്‌, എം രാജേഷ്‌, പി ജീജു എന്നിവർ സംസാരിച്ചു. പത്തൊമ്പതാം മൈലിൽ നിന്ന്‌ ചാവശേരി ടൗണിലേക്ക്‌ പദയാത്ര നടത്തി. ഉളിക്കലിൽ അനിൽകുമാർ ആലത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. കെ എ ദാസൻ അധ്യക്ഷനായി. പി കെ ശശി, പി എ നോബിൻ, എ വി അനീഷ്‌, കെ ആർ രാഹുൽ, വി എൻ ബാബുരാജ്, ബേബി കൂനമ്മാക്കൽ, ഓമന ബാബു എന്നിവർ സംസാരിച്ചു. വില്ലേജ്‌ ഓഫീസ്‌ പരിസരത്ത്‌ നിന്നാരംഭിച്ച പദയാത്ര ഉളിക്കൽ ടൗണിൽ സമാപിച്ചു. പായം ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ പദയാത്രയും ബഹുജന സംഗവും കോളിക്കടവിൽ ഇ എസ് സത്യൻ ഉദ്ഘാടനം ചെയ്തു. വി സാവിത്രി അധ്യക്ഷയായി. കെ ശ്രീധരൻ, എം സുമേഷ്, എം വിനോദ് കുമാർ, വി കെ പ്രേമരാജൻ, കെ അജോഷ്‌ എന്നിവർ സംസാരിച്ചു. കീഴ്‌പള്ളിയിൽ മനോജ്‌ പട്ടാനൂർ ഉദ്‌ഘാടനം ചെയ്തു. കെ എൻ രാജീവൻ അധ്യക്ഷനായി. എ ഡി ബിജു, പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി രാജേഷ്‌ എന്നിവർ സംസാരിച്ചു. ബാക്കി ലോക്കലുകളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ പദയാത്രയും കൂട്ടായ്മയും നടക്കും.