ഔറംഗസീബിന്റെ ശവകുടീരം സംരക്ഷിക്കേണ്ടത് നിയമപരമായ ബാധ്യത; മുഗള്‍ചക്രവര്‍ത്തിയുടെ പൈതൃകത്തെ മഹത്വപ്പെടുത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്


ഔറംഗസീബിന്റെ ശവകുടീരം സംരക്ഷിക്കേണ്ടത് നിയമപരമായ ബാധ്യത; മുഗള്‍ചക്രവര്‍ത്തിയുടെ പൈതൃകത്തെ മഹത്വപ്പെടുത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്


ഔറംഗസീബിന്റെ ശവകുടീരം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. ഹിന്ദുത്വ സംഘടനകള്‍ മുഗള്‍ചക്രവര്‍ത്തിയുടെ ശവകുടീരംപൊളിക്കാനായി ഇറങ്ങിയപ്പോഴാണ് അദേഹം നിലപാട് വ്യക്തമാക്കിയത്.

ഔറംഗസീബിന്റെ ശവകുടീരം ഒരു പ്രഖ്യാപിത സംരക്ഷിത സ്ഥലമായി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അതിന്റെ സംരക്ഷണം ചരിത്രപരമായ ഒരു രേഖയുടെ സംരക്ഷണംമാത്രമാണ്.
അതിന്റെ പേരില്‍, അദ്ദേഹത്തിന്റെ പൈതൃകത്തെ മഹത്വപ്പെടുത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും ഫഡ്‌നവിസിസ് പറഞ്ഞു.

ഔറംഗസീബിന്റെ ശവകുടീരം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണ്. എന്നിരുന്നാലും നിയമപരമായി ബാധ്യത പാലിക്കേണ്ടതുണ്ട്.

ഛത്രപതി ശിവജി മഹാരാജിന്റെ ക്ഷേത്രം മാത്രമേ ആരാധന അര്‍ഹിക്കുന്നുള്ളൂവെന്നും ഔറംഗസേബിന്റെ ശവകുടീരം അത് അര്‍ഹിക്കുന്നില്ലെന്നും ഫഡ്നവിസ് പറഞ്ഞു. ഖുല്‍ദാബാദിലെ ഔറംഗസീബിന്റെ ശവകുടീരം നീക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദുപരിഷത്ത് കഴിഞ്ഞ ദിവസം തെരുവില്‍ ഇറങ്ങിരുന്നു.