ആനപ്പന്തി എസ്എന്‍ഡിപി ശാഖാ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി പാനലിന് വിജയം

ആനപ്പന്തി എസ്എന്‍ഡിപി ശാഖാ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി പാനലിന് വിജയം 









































 ഇരിട്ടി: ആനപ്പന്തി എസ്എന്‍ഡിപി ശാഖാ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി പാനലിന് വിജയം. രഹസ്യ ബാലറ്റ് അടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സ്ഥാനങ്ങളും വെള്ളാപ്പള്ളി നടേശനേയും ഇരിട്ടി എസ്എന്‍ഡിപി യൂണിയന്‍ ഭാര വാഹികളേയും അനുകൂലിക്കുന്ന ടീം വിജയിച്ചു.  എം.കെ. രവീന്ദ്രന്‍ (പ്രസിഡന്റ്), ഉണ്ണി പുളുമ്പന്‍കാട്ടില്‍ (വൈസ് പ്രസിഡന്റ്), എം.കെ.വിനോദ് മേട്ടേല്‍ (സെക്രട്ടറി), സുധാകരന്‍ തെങ്ങുംതറ (യൂണിയന്‍ കമ്മിറ്റിയംഗം), അജി ഞാറളപ്പേല്‍, കെ.കെ ജയരാജന്‍, കുമാരന്‍ ചാലുംകര, പ്രകാശന്‍ മഞ്ഞാടിയില്‍, രവീന്ദ്രന്‍ പടിഞ്ഞാറേവീട്ടില്‍, ഷിബു പുളിപറമ്പില്‍, കെ.എന്‍.വിജയന്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും രാജപ്പന്‍ മേട്ടേല്‍, കെ.എസ്.ശ്രീകാന്ത് കാരക്കുന്നേല്‍, വിജയന്‍ തകിടിയേല്‍ എന്നിവര്‍ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. വാര്‍ഷികപൊതുയോഗത്തില്‍ യൂണിയന്‍ സെക്രട്ടറി പി.എന്‍.ബാബു അധ്യക്ഷത വഹിച്ചു.  യൂണിയന്‍ പ്രസിഡന്റ് കെ.വി.അജി റിട്ടേണിങ് ഓഫീസറായിരുന്നു.