വന്യജീവികളുടെ ആക്രമണം
എസ്എൻഡിപി യോഗം പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു
ഇരിട്ടി: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുക, കൊല്ലപ്പെട്ടവരുടെ കുടുംബത്തിലെ ഒരു അംഗത്തിന് സർക്കാർ ജോലി ലഭ്യമാക്കുക, ആനമതിൽ നിർമ്മാണവും സോളാർ വേലിയും ഉടൻ പൂർത്തീകരിക്കുക, വനാതിർത്തിയിൽ കിടങ്ങുകൾ സ്ഥാപിക്കുക, ആറളം ഫാമിനെ പട്ടിക വർഗ്ഗ പഞ്ചായത്തായി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എസ്എൻഡിപി യോഗം വീർപ്പാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു. വിവിധ സാമൂഹിക രാഷ്ട്രീയ സാമുദായിക മേഖലയുള്ളവരെ ഉൾപ്പെടുത്തിയാണ് മേഖല കമ്മിറ്റി പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. പ്രതിഷേധവും സായാഹ്ന ധർണയും എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി എം. ആർ. ഷാജി അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി. എൻ. ബാബു മാസ്റ്റർ മുഖ്യ ഭാഷണം നടത്തി. യു.എസ്. അഭിലാഷ്, അനൂപ് പനക്കൽ , കെ.എം. രാജൻ, കെ. കെ. സോമൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ. പി. രാജേഷ്, വിവിധ നേതാക്കളായ കെ. ടി .ബിജു, സന്തോഷ് പാലക്കൽ, വി.ടി. തോമസ്, മാത്തുക്കുട്ടി പന്തപ്ളാക്കൽ, കെ. എൻ. സോമൻ, ശശിതറപ്പേൽ, പി.ജി. രാമകൃഷ്ണൻ, പി.എ. സുരേന്ദ്രൻ, ടി. എൻ. കുട്ടപ്പൻ, ബി. ദിവാകരൻ, എം.കെ. ചന്ദ്രമതി ടീച്ചർ, എ.എൻ. സുകുമാരൻ ,വിജയൻ ചാത്തോത്ത് , രാജേന്ദ്രപ്രസാദ്, എം. കെ. രവീന്ദ്രൻ, അരുണൻ നാരങ്ങാമുറി എന്നിവർ സംസാരിച്ചു.