കളമശേരി പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; കെ എസ് യു നടത്തിയ ഗൂഢാലോചനയാണിതെന്ന് എസ്എഫ്ഐ

കളമശേരി പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; കെ എസ് യു നടത്തിയ ഗൂഢാലോചനയാണിതെന്ന് എസ്എഫ്ഐ



കൊച്ചി: കളമശേരി പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ വിശദീകരണവുമായി എസ്എഫ്ഐ. കേസിൽ എസ്എഫ്ഐക്ക് പങ്കില്ലെന്നാണ് വിശദീകരണം. KSU നടത്തിയ ഗൂഢാലോചനയാണിത്. കഞ്ചാവ് എത്തിച്ചത് KSU നേതാവാണ്. KSU പ്രവർത്തകൻ ആദിൽ ഒളിവിലാണ്. റെയ്‌ഡിന് പിന്നാലെ KSU നേതാക്കൾ ഒളിവിൽ പോയെന്നും എസ്എഫ്ഐ ആരോപിച്ചു.

അഭിരാജ് നിരപരാധിയാണെന്നും അഭിരാജ് ഒരു ലഹരിയും ഉപയോഗിക്കില്ലെന്നും എസ്‌ എഫ് ഐ പറഞ്ഞു. പൊലീസ് മുൻവിധിയോടെ സംസാരിച്ചുവെന്നും എസ്എഫ്ഐ ആരോപിച്ചു. കഞ്ചാവ് കേസിൽ തന്നെ കുടുക്കിയതെന്ന് അഭിരാജ് പ്രതികരിച്ചു. റെയ്‌ഡ്‌ നടക്കുമ്പോൾ കോളജിന് പുറത്തായിരുന്നു. തന്റെ മുറിയിൽ പരിശോധന നടത്തിയത് അറിയില്ല. ഹോസ്റ്റലിലേക്ക് എത്തിയപ്പോൾ പൊലീസ് കഞ്ചാവുമായി നില്കുകയിരുന്നു. തന്റെ മുറിയിൽ നിന്നും കണ്ടെത്തി എന്ന് പറഞ്ഞു. ആഭ്യന്തര മന്ത്രിക്ക് പരാതി നൽകുമെന്നും അഭിരാജ് വ്യക്തമാക്കി.

പൊലീസിനെ കണ്ട് പല വിദ്യാര്‍ത്ഥികളും ഓടി രക്ഷപ്പെട്ടിട്ടുണ്ട്. അവരെ പിടിക്കാന്‍ പൊലീസ് ഒന്നും ചെയ്തിട്ടില്ല. ആദിലിന്റെയും ആകാശിന്റെയും മുറിയില്‍ നിന്നാണ് രണ്ട് കിലോയ്ക്ക് മുകളില്‍ കഞ്ചാവ് കിട്ടിയത്. ആദില്‍ ഇന്നലെ രാത്രി ക്യാംപസിലുണ്ടായിരുന്നു. റെയ്ഡ് നടന്ന പശ്ചാത്തലത്തില്‍ ആദില്‍ ഹോസ്റ്റലില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കെഎസ്‌യുവിന്റെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായി കഴിഞ്ഞ വര്‍ഷം മത്സരിച്ചയാളാണ് ആദില്‍. ആദിലും അനന്തുവെന്ന മറ്റൊരു വിദ്യാര്‍ത്ഥിയുമാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ആകാശ് മൊഴി നല്‍കിയിട്ടുണ്ടെന്നും എസ്എഫ്‌ഐ കളമശ്ശേരി ഏരിയ പ്രസിഡന്റ് ദേവരാജ് പ്രതികരിച്ചു.