ഹാജിറോഡ് - അയ്യപ്പന്‍കാവ് റോഡില്‍ ചാക്കാട് തോട്ടിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്



ഹാജിറോഡ് -  അയ്യപ്പന്‍കാവ് റോഡില്‍ ചാക്കാട്  തോട്ടിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്


@noorul ameen 


















ഇരിട്ടി : ഹാജിറോഡ് അയ്യപ്പന്‍കാവ് റോഡില്‍ ചാക്കാട് തോട്ടിലേക്ക് ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്. കണ്ണൂര്‍ സ്വദേശി മനാഫിനാണ് (40) പരിക്കേറ്റത്. രാത്രി 11.30ഓടെയാണ് അപകടം സംഭവിച്ചത്. ആറളത്ത് ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തി തോട്ടില്‍ നിന്നും കയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് മുഴക്കുന്ന് പോലീസും ഇരിട്ടി ഫയര്‍ഫോയ്സും എത്തി ആളെ രക്ഷപ്പെടുത്തി. ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
KL 13 A 5373 ബൈക്ക് ആണ് നിയന്ത്രണം വിട്ടു അപകടത്തിൽ പെട്ടത്.