വയനാട്: മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിൽ സുപ്രീം കോടതിയെ സമീപിച്ച് എൽസ്റ്റൺ എസ്റ്റേറ്റ്. ഭൂമി ഏറ്റെടുക്കൽ നടപടി തടയണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും 2013 ലെ നിയമപ്രകാരം നഷ്ടപരിഹാരം ലഭിക്കണമെന്നുമാണ് ആവശ്യം. ഭൂമി ഏറ്റെടുക്കൽ നടപടി ഏകപക്ഷീയമാണെന്നാണ് വാദം