കള്ളനോട്ടിന് പിന്നാലെ കളി നോട്ടുകൾ നൽകി മലയോരത്ത് ആളുകളെ പറ്റിക്കുന്നു
മലയോരത്ത് കള്ളനോട്ടിന് പിന്നാലെ കളി നോട്ടുകൾ നൽകി ആളുകളെ പറ്റിക്കുന്നു. രാത്രികാലങ്ങളിൽ വെളിച്ച കുറവുള്ള പെട്ടിക്കടകൾനടത്തുന്ന വ്യാപാരികളെയാണ് ഇത്തരത്തിൽ കബളിപ്പിക്കുന്നത്.കഴിഞ്ഞദിവസം ചെറുപുഴയിൽ കടലിൽ നടത്തുന്ന വ്യാപാരിയാണ് ഇത്തരത്തിൽ വഞ്ചിക്കപ്പെട്ടത്.ജോസ്ഗിരി സ്വദേശിയായ ചെറുപുഴ മേലെ ബസാറിലെ കടല വില്പന തൊഴിലാളി ജോസഫിനെ ആണ് പറ്റിച്ചത്.100 രൂപയുടെ കളി നോട്ട് നൽകി കടല വാങ്ങി ബാക്കി പണവും വാങ്ങിയാണ് അയാൾ പോയതെന്ന് ജോസഫ് പറഞ്ഞു.പിന്നീട് വീട്ടിൽ പോയി പണം എണ്ണി നോക്കുമ്പോഴാണ്താൻ വഞ്ചിക്കപ്പെട്ടതായി മനസ്സിലായതെന്നും ജോസഫ് പറഞ്ഞൂ.
അടുത്തകാലത്തായി മലയോരമേഖലയിൽ ഇത്തരത്തിൽ വ്യാപകമായി കള്ളനോട്ടുകൾ ഇറങ്ങുന്നതായി പരാതിയുണ്ട്.പ്രായമായവരെയും മറ്റുമാണ് ഇത്തരക്കാർ പറ്റിക്കുന്നത്.കഴിഞ്ഞ ആഴ്ചയിൽ പാടിയോട്ടുചാലിലും100 രൂപ കള്ളനോട്ടുകൾ നൽകിയിരുന്നു.ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം.ദൈനംദിന ചിലവിലായി ജോലി ചെയ്യുന്ന ഇത്തരക്കാരെ പറ്റിക്കുന്നത് മൂലംഇവരും കടുത്ത ദുരിതത്തിലാണ്.