ആണ്ടുനേർച്ചയുടെ ഭാഗമായി വൈദ്യുതി ദീപാലങ്കാരം ചെയ്യുന്നതിനിടെ ഷോക്കേറ്റ് സൗണ്ട് എ‍ഞ്ചിനിയറായ യുവാവ് മരിച്ചു

ആണ്ടുനേർച്ചയുടെ ഭാഗമായി വൈദ്യുതി ദീപാലങ്കാരം ചെയ്യുന്നതിനിടെ ഷോക്കേറ്റ് സൗണ്ട് എ‍ഞ്ചിനിയറായ യുവാവ് മരിച്ചു

അമ്പലപ്പുഴ: യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. പുറക്കാട് പഴയങ്ങാടി പുത്തൻ പുരയിൽ എകെ സൗണ്ട് ഉടമ കുഞ്ഞുമോന്റെ മകൻ അമീൻ (27) ആണ് മരിച്ചത്. പഴയങ്ങാടി ജുമാ മസ്ജിദിൽ ആണ്ടുനേർച്ച ചടങ്ങിന്റെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുന്നതിനിടെ ആയിരുന്നു അപകടം. കഴിഞ്ഞ ദിവസം രാത്രിയിലാണ് അമീന് വൈദ്യുതാഘാതമേറ്റത്. അപകടം നടന്നയുടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. സൗണ്ട് എഞ്ചിനീയറാണ് അമീൻ. മാതാവ് സീനത്ത്. ഭാര്യ സക്കീന.