വയനാട് കേണിച്ചിറയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി; ആത്മഹത്യക്ക് ശ്രമിച്ച പ്രതി ആശുപത്രിയില്‍
സുൽത്താൻ ബത്തേരി : കേണിച്ചിറയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. കേണിച്ചിറ സ്വദേശി നിഷയാണ് കൊല്ലപ്പെട്ടത്. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് ജിന്‍സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കട ബാധ്യതയാണ് കൊലപാതകത്തിന് കാരണമെന്ന് സംശയം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. മക്കളെ മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു കൊലപാതകവും ആത്മഹത്യാ ശ്രമവും.