കാട്ടാനകൾ കൊമ്പുകോർത്തു; ഒരു കൊമ്പൻ ചരിഞ്ഞു

പുൽപള്ളി: കാട്ടാനകൾ
തമ്മിൽ ഉണ്ടായ ആക്രമണത്തിൽ ഒരു കൊമ്പൻ ചരിഞ്ഞു.
പുൽപള്ളി പഴശ്ശി പാർക്കിനു സമീപം മാടപ്പള്ളി കുന്നിൽ കന്നാര പുഴയിലാണ് ഇന്നു പുലർച്ചെ കൊമ്പൻ്റെ ജഡം കണ്ടത്.
കേരള അതിർത്തിയോടു ചേർന്നാണു സംഭവം.
ബന്ദിപ്പൂർ വനമേഖലയോടു ചേർന്ന ഇവിടെ നിന്നു രാത്രി ആനകളുടെ ശബ്ദം കേട്ടിരുന്നു