ആവേശമായി മയക്കുമരുന്നിനെതിരെ സൈക്കിൾ റാലി
ബാംഗ്ലൂർ കേരള സമാജം കൊത്തന്നൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എബനേസർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ സഹകരണത്തോടെ സൈക്കിൾ ബോധവൽക്കരണ റാലി നടത്തി. അഡീഷണൽ കമ്മീഷണർ ഓഫ് കസ്റ്റംസ്, ഗോപകുമാർ പി. ഐ ആർ എസ് ഫ്ലാഗ് ഓഫ് ചെയ്ത റാലിയിൽ കൊച്ചു കുട്ടികളും, യുവജനങ്ങളും, മുതിർന്ന പൗരന്മാരുമുൾപ്പെടെ നൂറുകണക്കിന് ആൾകാർ പങ്കെടുത്തു എബനേസർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി ഇ ഒ ശ്രീ ലോഫി വെള്ളാറ, കേരള സമാജം ജനറൽ സെക്രട്ടറി റെജികുമാർ, സമാജം കൊത്തന്നൂർ യുണിറ്റ് കൺവീനർ ജെയ്സൺ ലൂക്കോസ്,ഡെപ്യൂട്ടി ട്രാഫിക് വാർഡൻ ഫിറോസ്, ജോയിന്റ് കൺവീനർ സിന്റോ പി സിംലാസ്, തോമസ് പയ്യപ്പള്ളി, എന്നിവർ നേതൃത്വം നൽകി. ലഘു നാടകവും, പൊതുസമ്മേളനവും നടത്തി.
ഫോൺ :8884840022