വിദ്യാർത്ഥികളിലെ അക്രമ മനോഭാവം - സമഗ്രമായ പഠനത്തിന് വിധേയമാക്കണം : വിസ്‌ഡം സ്റ്റുഡന്റ്സ് ധർമസമര സംഗമം

വിദ്യാർത്ഥികളിലെ അക്രമ മനോഭാവം - സമഗ്രമായ പഠനത്തിന് വിധേയമാക്കണം : വിസ്‌ഡം സ്റ്റുഡന്റ്സ് ധർമസമര സംഗമം 





ഇരിട്ടി : സ്കൂൾ-ക്യാമ്പസ് വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമ മനോഭാവത്തിന്റെ കാരണങ്ങളെ വിദഗ്ധസമിതിയുണ്ടാക്കി പഠനവിധേയമാക്കണമെന്ന് വിസ്ഡം സ്റ്റുഡന്റ്സ് ഇരിട്ടി മണ്ഡലം സമിതി ഇരിട്ടി പഴയ ബസ് സ്റ്റാൻഡിൽ വെച്ച് സംഘടിപ്പിച്ച ധർമ്മസമര സംഗമം അഭിപ്രായപ്പെട്ടു. മെയ് 11ന് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ വെച്ച് വിസ്‌ഡം സ്റ്റുഡന്റ്സ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന കേരള സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്.

ലഹരി ഉപയോഗവും സോഷ്യൽ മീഡിയ റീലുകളും സെൻസർ ചെയ്യാത്ത സിനിമകളും ഗെയിം അഡിക്ഷനുമെല്ലാം കുട്ടികളിൽ അക്രമവാസന വളർത്തുന്നതിൽ മുഖ്യപങ്കുകൾ വഹിക്കുന്നുണ്ട്. ജുവനൈൽ കുറ്റകൃത്യങ്ങൾക്കുള്ള നിയമങ്ങളുടെ പ്രായം 18 വയസ്സിൽ നിന്ന് കുറയ്ക്കുന്ന കാര്യവും വിശദമായി പരിശോധിക്കേണ്ടതുണ്ട്. കുട്ടികളുടെ വേനലവധിക്കാലത്തെ ക്രിയാത്മകമാക്കാൻ രക്ഷിതാക്കളും അധ്യാപകരും സ്കൂൾ അധികൃതരും ഒന്നിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും സംഗമം കൂട്ടിച്ചേർത്തു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കൂര്യൻ സംഗമം ഉദ്ഘാടനം ചെയ്തു. വിസ് ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ഇരിട്ടി മണ്ഡലം സെക്രട്ടറി ഷംസുദ്ധീൻ ഉളിക്കൽ അധ്യക്ഷനായി. വിസ്‌ഡം യൂത്ത് കണ്ണൂർ ജില്ലാ പ്രവർത്തക സമിതിയംഗം ഹാഷിം കാക്കയങ്ങാട് പ്രമേയാവതരണം  നടത്തി. പ്രമുഖ പ്രഭാഷകനും വാഗ്മി യുമായ ശരീഫ് കാര മുഖ്യപ്രഭാഷണം നിർവഹിച്ചു. എം.എസ്. എഫ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.പി റംഷാദ്, യൂത്ത് കോൺഗ്രസ്‌ പേരാവൂർ നിയോജക മണ്ഡലം സെക്രട്ടറി ഹനീഫ കാരക്കുന്ന് എന്നിവർ മുഖ്യാഥിതികളായി. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രവർത്തക സമിതിയംഗം ശമൽ വമ്പൻ, വിസ്ഡം സ്റ്റുഡന്റ്സ് കണ്ണൂർ ജില്ലാ ജോയിൻ സെക്രട്ടറി നവാൽ ഉളിക്കൽ, വിസ്ഡം യൂത്ത് ഇരിട്ടി മണ്ഡലം പ്രസിഡന്റ്‌ അമീൻ ഉളിയിൽ, വിസ്ഡം യൂത്ത് ഇരിട്ടി മണ്ഡലം സെക്രട്ടറി അൻഷാദ് നജാത്തി, വിസ്ഡം സ്റ്റുഡന്റ്സ് ഇരിട്ടി മണ്ഡലം സെക്രട്ടറി അജ്നാസ് ഷംസുദ്ധീൻ  എന്നിവർ സംസാരിച്ചു. വിസ്ഡം സ്റ്റുഡന്റ്സ് മണ്ഡലം ഭാരവാഹികളായ  അമീൻ.വി, അജ്മൽ മുബാറക്, അഫ്താബ് മുനീർ, ഹനാൻ ഉളിയിൽ, അസ്മി അബ്ദുൽ വാഹിദ് , ഹാസിം ഉളിയിൽ , അമ്മാർ അബ്ദുൽ ലത്തീഫ് തുടങ്ങി യവർ നേതൃത്വം നൽകി.