പൂളക്കുറ്റിയിലെ ഉരുൾപൊട്ടൽ മോക്ക് ഡ്രില്ലിൽ പരിഭ്രാന്തരായി ജനങ്ങൾ

പൂളക്കുറ്റിയിലെ ഉരുൾപൊട്ടൽ മോക്ക് ഡ്രില്ലിൽ പരിഭ്രാന്തരായി ജനങ്ങൾ











പേരാവൂർ : കണിച്ചാർ പഞ്ചായത്തിലെ മേലെ വെള്ളറയിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഉരുൾപൊട്ടൽ മോക്ഡ്രില്ലിൽ പരിഭ്രാന്തരായി ജനങ്ങൾ.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും സംയുക്തമായി നടത്തുന്ന ചുഴലിക്കാറ്റ് പ്രതിരോധ മോക്ക്ഡ്രിൽ ആയിരുന്നു കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി സെമിനാരിവില്ല പരിസരത്ത് നടന്നത്.

ദുരന്തങ്ങളെ അഭിമുഖികരിക്കുന്നതിനും ഒരു ദുരന്തം ഉണ്ടാകുമ്പോൾ അതിനെ എങ്ങനെ നേരിടാമെന്നും കാണിച്ചു കൊടുക്കുന്നതിനുമായയിരുന്നു മോക് ഡ്രിൽ സംഘടിപ്പിച്ചത്. ജില്ല ഭരണകൂടത്തിന്റെ ഉരുൾ പൊട്ടൽ മഴ മുന്നറിച്ച് ലഭിച്ചതോടെ സെമിനാരി വില്ല പ്രദേശത്തെ പത്തൊൻപതോളം കുടുംബങ്ങളെ പൂളക്കുറ്റി സെൻ്റ് മേരീസ് ദേവലായ പാരിഷ് ഹാളിലെ ദുരിതാശ്വാസ കാമ്പിലേക്ക് മാറ്റി.