മട്ടന്നൂരിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

മട്ടന്നൂരിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

മഞ്ചേരിപ്പൊയിലിലെ പി.എം പുഷ്പാവതിയാണ് മരിച്ചത്



മട്ടന്നൂർ : വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ.  മട്ടന്നൂരിലാണ് സംഭവം. മഞ്ചേരിപ്പൊയിലിലെ പി.എം പുഷ്പാവതിയാണ് മരിച്ചത്. വീട്ടിലെ കുളിമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുളിമുറിക്ക് അരികിലുള്ള അടുപ്പിൽ നിന്നാണ് കുളിക്കാനുള്ള വെള്ളം ചൂടാക്കാറുള്ളത്. വെള്ളം ചൂടാക്കുമ്പോൾ അബദ്ധത്തിൽ ദേഹത്ത് തീപിടിച്ചതാകാമെന്നാണ് സംശയം.