തെരൂര്‍ പാലയോട് കാര്‍ അപകടത്തില്‍പ്പെട്ടു
മട്ടന്നൂര്‍: തെരൂര്‍ പാലയോട് കാര്‍ അപകടത്തില്‍പ്പെട്ടു. മട്ടന്നൂരില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച ശേഷം മറ്റൊരു കാറിന് ഇടിക്കുകയും സമീപത്തെ പള്ളി മതിലിലും ഇടിച്ചാണ് വാഹനം നിന്നത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്.
തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഇരുകാറുകളിലും ഉള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.