കനത്ത മഴ; മട്ടന്നൂരില്‍ കിണര്‍ജലം അപ്രത്യക്ഷമായി
മട്ടന്നൂര്‍: ഇന്നലെയുണ്ടായ കനത്ത മഴയ്ക്കുശേഷം മട്ടന്നൂര്‍ മരുതായിയിലെ ഇല്ലംമുക്ക് അയ്യപ്പ നിവാസില്‍ കാനാടന്‍ പാര്‍വതി അമ്മയുടെ വീട്ടു കിണറിലെ ജലം അപ്രത്യക്ഷമായി!
ഒരിക്കലും വെള്ളം വറ്റിയിട്ടില്ലാത്ത ഈ കിണറില്‍ മഴയ്ക്കുമുമ്പ് മൂന്നുപടയിലധികം വെള്ളമുണ്ടായിരുന്നു. മഴ ശമിച്ചപ്പോഴാണ് വെള്ളം വറ്റിയതായി ശ്രദ്ധിക്കപ്പെട്ടത്.
കിണറിന്റെ അടിഭാഗത്തെ പാളിക്കടിയിലുള്ള മണ്ണ് ശക്തമായ മഴയില്‍ ഉള്‍വലിഞ്ഞതായിരിക്കാം വെള്ളം പിന്‍വലിയുവാനുള്ള കാരണമെന്നാണ് വിലയിരുത്തുന്നത്.