കണ്ണൂരിൽ ക്ഷേത്രോത്സവം കാണാൻ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു
പയ്യന്നൂർ: ക്ഷേത്രോത്സവം കാണാൻ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു.
പേരൂൽ യുപി സ്ക്‌കൂളിന് സമീപത്തെ കണ്ണാട ലീനയാണ് (50) അപകടത്തിൽ മരിച്ചത്.
ബുധനാഴ്‌ച ഉച്ചയ്ക്ക് 12. 30-ഓടെ ഇവരുടെ വീടിന് സമീപമാണ് അപകടം.
കളിയാട്ടം നടക്കുന്ന പേരൂൽ കിഴക്കേക്കര ചേപ്പായി കോട്ടത്തേക്ക് പോവുകയായിരുന്നു ഇവർ. മകളുടെ കുട്ടിയുടെ കൈയും പിടിച്ച് റോഡരികിലൂടെ നടന്നുപോകുന്നതിനിടെ പയ്യാവൂരിലേക്ക് പോവുകയായിരുന്ന കർണാട കയിൽ നിന്നുള്ള സംഘം സഞ്ചരിച്ച കാർ ലീനയെ ഇടിച്ചുതെറിപ്പിക്കുകയാ യിരുന്നു.
ഇടിയുടെ ആഘാത ത്തിൽ കൂടെയുണ്ടായിരുന്ന കുട്ടി തെറിച്ചുപോയി. കുട്ടി രക്ഷപ്പെട്ടു. അപകടമുണ്ടായ ഉടൻ അതേ കാറിൽ കണ്ണൂർ ഗവ. മെഡി മക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഭർത്താവ്: കെ.പി. കുഞ്ഞികൃഷ്‌ണൻ. മക്കൾ: ദിൽന, നവീൻ. മരുമകൻ: ദീപു. സഹോദരൻ: ഷിജു.
മൃതദേഹം വ്യാഴാഴ്‌ച രാവിലെ 10.30ന് മണിയറ ബാങ്ക് പരിസരത്ത് പൊ തുദർശനത്തിന് വെക്കും. സംസ്കാരം 11ന് പേരൂൽ സമുദായ ശ്‌മശാനത്തിൽ.