കാൽ കയറിൽ കുടുങ്ങിപിടഞ്ഞ പ്രാവിനെ ജീവിതത്തിലേക്ക് പറത്തി അഗ്നിരക്ഷാസേന
ഇരിട്ടി: ബഹുനിലക്കെട്ടിടത്തിൽ കാൽ കയറിൽ കുടുങ്ങി പാന്നുപോകാനാവാതെ പിടയുകയായിരുന്ന പ്രാവിന് രക്ഷകരായി അഗ്നി രക്ഷാ സേനയും സിവിൽ ഡിഫൻസ് ട്രീം അംഗങ്ങളും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇരിട്ടി താലൂക്ക് ഓഫീസിൽ നടന്ന മോക്ക് ഡ്രില്ലിനായി എത്തിയപ്പോഴാണ് സേനാംഗങ്ങൾ കയറിൽ കുടുങ്ങി ജീവിതത്തിനായി പിടയുന്ന പ്രവിനെ കാണുന്നത്. മോക്ക് ഡ്രില്ലിന്റെ സൈറൺ മുഴങ്ങുന്നതിന് തൊട്ട് മുന്പായിരുന്നു സംഭവം. കയർ പൊട്ടിച്ചതോടെ കാലിൽ നിന്നും കയർ പൂർണ്ണമായും നീക്കുന്നതിനിടെ കാലിൽ ശേഷിച്ച കയറുമായി പ്രാവ് ജീവിതത്തിലേക്ക് പറന്നുയരുകയും ചെയ്തു. കാലിൽ നിന്നും കയർ പൂർണ്ണമായും അഴിച്ചുമാറ്റാൻ പറ്റാതതിൽ രക്ഷാ പ്രവർത്തകരും വിഷമത്തിലായി .