നാളെ വിരമിക്കാനിരിക്കെ കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയറുടെ വീട്ടിൽ വിജിലൻസ് സംഘം, റെയ്ഡ് പുരോഗമിക്കുന്നു

നാളെ വിരമിക്കാനിരിക്കെ കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയറുടെ വീട്ടിൽ വിജിലൻസ് സംഘം, റെയ്ഡ് പുരോഗമിക്കുന്നു  


കോഴിക്കോട് : കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ ദിലീപ് എംഎസിന്റെ വീട്ടിലാണ് പരിശോധന നടക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. നാളെ സർക്കാർ സർവീസിൽ നിന്ന് വിരമിക്കാനിരിക്കുകയാണ് ദിലീപ്. ഒരേസമയം മൂന്നിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയറായ ദിലീപിന്റെ കോർപ്പറേഷനിലെ ഓഫീസിലും, വയനാട്ടിൽ  വാങ്ങിയ മറ്റൊരു വീട്ടിലും റിസോട്ടിലുമാണ് ഒരേ സമയം പരിശോധന പുരോഗമിക്കുന്നത്. വിജിലൻസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. നേരത്തെ തന്നെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ശേഷം കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണമാണ് നടക്കുന്നത്. അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്നതടക്കം ഗുരുതര ആരോപണം ഉന്നയിക്കപ്പെട്ട വ്യക്തിയാണ് ദിലീപ്.