മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം
മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി
ഇരിട്ടി : ‘അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്’ എന്ന പ്രമേയേത്തിൽ മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ പേരാവൂർ നിയോജകമണ്ഡലം തല ഉദ്‌ഘാടനം മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ നിർവ്വഹിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് ആദ്യക്ഷത വഹിച്ചു.
മുഴക്കുന്ന് പഞ്ചായത്ത് പുഴക്കര ശാഖയിലെ സന്നദ്ധസേവന മേഖലയിലെ നിറസാന്നിധ്യം
വിവേക് കൃഷ്ണന് ആദ്യ മെമ്പർഷിപ്പ് നൽകി കൊണ്ടാണ് ഉദ്‌ഘാടനം നിർവ്വഹിച്ചത്
ചടങ്ങിൽ മുസ്‌ലിം ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സി ഹാരിസ്, മുസ്ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ചാതോത്ത് മൊയ്തീൻ, എം എസ് എഫ് ജില്ലാ സെക്രട്ടറി കെ പി റംഷാദ്, മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ് ലത്തീഫ് സി ജനറൽ സെക്രട്ടറി ശിഹാബ് സിഎച്ച് ,യൂത്ത് ലീഗ് നിയോജകമണ്ഡലം ഭാരവാഹികളായ പിസി ഷംനാസ്, ഷഫീഖ് പേരാവൂർ, യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് ഭാരവാഹികളായ മഹറൂഫ് കുന്നത്ത്, ഫഹദ് പുഴക്കര, മറ്റു യൂത്ത് ലീഗ് ശാഖ ഭാരവാഹികളും പ്രവർത്തകരും സംബന്ധിച്ചു.