കൂരിയാട് ദേശീയപാത ഇടിഞ്ഞുവീണ സംഭവം: മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ച് ദേശീയപാത അതോറിറ്റി

കൂരിയാട് ദേശീയപാത ഇടിഞ്ഞുവീണ സംഭവം: മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ച് ദേശീയപാത അതോറിറ്റി


മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുവീണതില്‍ മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ച് ദേശീയപാത അതോറിറ്റി. സംഘം നാളെ സ്ഥലം സന്ദര്‍ശിക്കും. ദേശീയപാതയുടെ ഒരു ഭാഗം തകര്‍ന്നുവീണതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. അതേസമയം മലപ്പുറം തലപ്പാറയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന ദേശീയപാതയില്‍ വീണ്ടും വിള്ളല്‍ രൂപപ്പെട്ടു.

കനത്ത മഴയില്‍ അടിത്തറയില്‍ ഉണ്ടായ സമ്മര്‍ദ്ദം കാരണം വയല്‍ വികസിച്ച് വിള്ളല്‍ ഉണ്ടായി മണ്ണ് തെന്നി മാറിയതാണ് അപകടകാരണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. മൂന്നക്ക സ്വതന്ത്ര വിദഗ്ധ സമിതിയെയാണ് അന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. നാളെ സംഘം സ്ഥലം സന്ദര്‍ശിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ വി. ആര്‍ വിനോദ് പറഞ്ഞു.

Read Also: വിഴിഞ്ഞം, ദേശീയപാത വികസനം.. നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രണ്ടാം പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്

കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം ആശങ്കയുണ്ടാക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന വിഷയമാണിത്. ദേശീയപാത അതോറിട്ടി മൂന്നംഗ വിദഗ്ധ സമിതിയെ നിയമിച്ചു. സ്വതന്ത്ര കമ്മിറ്റിയെയാണ് നിയമിച്ചിരിക്കുന്നത്. നാളെ സംഘം സ്ഥലം സന്ദര്‍ശിക്കും. നാളെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഗതാഗതം വഴിതിരിച്ചുവിടും. വിദഗ്ദ സമിതി ഇക്കാര്യം പരിശോധിക്കും – വി. ആര്‍ വിനോദ് വ്യക്തമാക്കി.

ദേശീയപാത എന്‍ജിനീയറിങ് വിഭാഗം കൂരിയാട് പരിശോധന നടത്തി. അപകടം സംഭവിച്ച കൂരിയാട് മുതല്‍ കൊളപ്പുറം വരെയുള്ള ഭാഗത്താണ് പരിശോധന നടത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും വിമര്‍ശനവുമായി രംഗത്തെത്തി. പരാതി പറയുന്നവരെ ഭീഷണിപ്പെടുത്തുകയാണ് കരാര്‍ കമ്പനിയെന്ന് വി.ടി ബലറാം 24 നോട് പ്രതികരിച്ചു. തലപ്പാറയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന ദേശീയപാതയില്‍ വീണ്ടും വിള്ളല്‍ രൂപപ്പെട്ടത് ആശങ്കയ്ക്കിടയാക്കി. ഇന്നലെ റോഡ് തകര്‍ന്നതിന് ഏതാനും കിലോമീറ്റര്‍ മാത്രം ദൂരെയാണിത്.