ഇന്ത്യൻ വിപണിയിൽ വിൽപനയിൽ കുതിച്ച് ടിവിഎസ് മോട്ടോഴ്സ്

ഇന്ത്യൻ വിപണിയിൽ വിൽപനയിൽ കുതിച്ച് ടിവിഎസ് മോട്ടോഴ്സ്



ടിവിഎസ് മോട്ടോഴ്സിന് ഇന്ത്യൻ വിപണിയിൽ വിൽപനയിൽ കുതിച്ചു ചാട്ടം. ഏഴ് ശതമാനം വളർച്ചയാണ് ആഭ്യന്തര വിപണിയിൽ ടിവിഎസ് മോട്ടോഴ്സ് കൈവരിച്ചത്. 2024 ഏപ്രിലിൽ 383,615 യൂണിറ്റുകളുടെ വിൽപ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്.

2025 ഏപ്രിലിൽ ഇത് 443,896 യൂണിറ്റായി വർധിച്ചു. അതായത് 60,281 യൂണിറ്റുകളുടെ അധിക വിൽപ്പന.ഇരുചക്ര വാഹന വിൽപ്പനയിൽ 15 ശതമാനം വളർച്ചയാണ് ടിവിഎസ് മോട്ടോഴ്സ് കൈവരിച്ചത്.


ഇലക്ട്രിക് വാഹന വിഭാഗത്തിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ 17,403 യൂണിറ്റായിരുന്നു ഇവിയുടെ വിൽപ്പന അത് ഈ വർഷം ഏപ്രിൽ ആയിപ്പോൾ 27,684 യൂണിറ്റായി വർധിച്ചു. ഇലക്ട്രിക്ക് വാഹന വിഭാ​ഗത്തിൽ മാത്രമായി 59% വളർച്ച ലഭിച്ചു.


കയറ്റുമതിയിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2024 ഏപ്രിലിനെ അപേക്ഷിച്ച് 45% വർധനവാണ് കയറ്റുമതിയിൽ കമ്പനിക്ക് ഉണ്ടായിട്ടുള്ളത്.