ടാറിങ് പൂർത്തിയാക്കിയ പെരിയത്തിൽ കൂരൻമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു.
ഇരിട്ടി : പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ സണ്ണി ജോസഫ് ന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ അനുവദിച്ച് ടാറിങ് പൂർത്തിയാക്കിയ പെരിയത്തിൽ കൂരൻമുക്ക് റോഡ് അഡ്വ സണ്ണി ജോസഫ് എം എൽ എ ഉത്ഘാടനം നിർവ്വഹിച്ചു.
ഇരിട്ടി നഗര സഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബൽകീസ് അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭ കൗൺസിലർമാരായ എം.കെ നജ്മുന്നിസ , പി ബഷീർ, വി ശശി,
ചാവശ്ശേരി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ വി രാമചന്ദ്രൻ പേരാവൂർ നിയോജക മണ്ഡലം മുസ്ലിംയുത്ത്ലീഗ് പ്രസിഡന്റ് ഫവാസ് പുന്നാട്, എ കെ മുസ്തഫ , കെ ഇബ്രാഹിം , സവാദ്, മണി രാജ്, ഫിർദൗസ്, കെ കെ ആർ റാഷിദ് , മുഹമ്മദ് മാരോൻ , സത്താർ, കേശവൻ, ഹാനി, നിഹാൽ എന്നിവർ സംസാരിച്ചു.