
ഇ ഡി ഉദ്യോഗസ്ഥൻ മുഖ്യ പ്രതിയായ കോഴക്കേസിൽ മൂന്ന് പ്രതികൾക്കും ഉപാധികളോടെ ജാമ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ രണ്ടും മൂന്നും നാലും പ്രതികളായ വിൽസൺ,മുകേഷ് മുരളി, രഞ്ജിത്ത് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കാനിരിക്കെയാണ് ജാമ്യം അനുവദിച്ചത്. അടുത്ത ഏഴ് ദിവസം ദിവസവും മൂവരും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം. കേസ് അന്വേഷണ സംഘവുമായി സഹകരിക്കണം. കസ്റ്റഡി നീട്ടി നൽകണമെന്ന് അന്വേഷണത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
Read Also: റോഡ് തകര്‍ന്ന സംഭവം: യുഡിഎഫ് സാഹചര്യത്തെ സുവര്‍ണാവസരമാക്കിയെന്ന് മന്ത്രി റിയാസ്; മഴ പെയ്യിച്ചത് യുഡിഎഫോ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
ഇ ഡി കേസ് ഒതുക്കാൻ കൊല്ലം സ്വദേശിയിൽ നിന്ന് കോഴ വാങ്ങാൻ ശ്രമിച്ച കേസിലായിരുന്നു അറസ്റ്റ്. കൊച്ചി എൻഫോസ്മെന്റ് ഡയറക്ടറേറ്റ് യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറാണ് കേസിലെ ഒന്നാം പ്രതി. ഇ ഡി ഉദ്യോഗത്തിനെതിരെയുള്ള തെളിവ് സമാഹരണം പുരോഗമിക്കുകയാണ്. ഇയാളെ ഇതുവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല.