ഇറാനില്‍ നിന്ന് 14 മലയാളികള്‍ കൂടി തിരിച്ചെത്തി; ഭൂരിഭാഗവും വിദ്യാര്‍ഥികൾ

ഇറാനില്‍ നിന്ന് 14 മലയാളികള്‍ കൂടി തിരിച്ചെത്തി; ഭൂരിഭാഗവും വിദ്യാര്‍ഥികൾ



ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇന്ന് പുലര്‍ച്ചെ 3.30 ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ വിമാനത്തില്‍ 14 മലയാളികള്‍. യാത്രാ സംഘത്തിലെ 12 പേര്‍ വിദ്യാര്‍ഥികളാണ്.

മലപ്പുറം പാണ്ടിക്കാട് സ്വദേശി ആഷിഫ, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഫ്ലിഹ പടുവന്‍പാടന്‍, കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശി ഫാത്തിമ ഫിദ ഷെറിന്‍, കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഫാത്തിമ ഹന്ന പാണോളി, മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി ആയിഷ ഫെബിന്‍, മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി ഫര്‍സാന മച്ചിന്‍ചേരി, കോഴിക്കോട് കൊയിലാണ്ടി സ്വദേശി റെനാ ഫാത്തിമ, കാസര്‍ഗോഡ് നായന്മാര്‍ മൂല സ്വദേശി നസ്രാ ഫാത്തിമ, മലപ്പുറം മഞ്ചേരി സ്വദേശി ജിംഷ വി, കോഴിക്കോട് കാരപറമ്പ് സ്വദേശി സനാ കെ കെ, കോട്ടയം ഈരാറ്റുപേട്ട സ്വദേശി അഫ്‌നാന്‍ ഷെറിന്‍, എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി മുഹമ്മദ് ഷഹബാസ് എന്നിവരാണ് വിദ്യാർഥികൾ.



കെര്‍മാന്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സിലെ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഇവർ. വിവിധ വിമാനങ്ങളിലായി ഇവര്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എയര്‍പോര്‍ട്ടുകളിലേക്ക് പുറപ്പെട്ടു. തൃശൂര്‍ സ്വദേശി യൂസഫലി റാഹിം മരയ്ക്കാര്‍ അലിയും പാലക്കാട് സ്വദേശി സന്തോഷ് കുമാറും ഇതേ വിമാനത്തില്‍ ഡല്‍ഹിയിലെത്തി. ഇരുവരും ഇറാനില്‍ ജോലി ചെയ്യുന്നവരാണ്. ഇവരും വിവിധ വിമാനങ്ങളില്‍ നാട്ടിലേക്ക് മടങ്ങി.