കോഴിക്കോട്ട് ഫ്ലാറ്റ് നിർമ്മാണത്തിനിടെ കുന്നിടിഞ്ഞു, ഒരു മരണം, 2 പേർക്ക് പരിക്ക്


കോഴിക്കോട്ട് ഫ്ലാറ്റ് നിർമ്മാണത്തിനിടെ കുന്നിടിഞ്ഞു, ഒരു മരണം, 2 പേർക്ക് പരിക്ക്


കോഴിക്കോട് : നെല്ലിക്കോട് ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. നെല്ലിക്കോട് റീഗേറ്റ്സ് കമ്പനിയുടെ ഫ്ലാറ്റ് നിർമ്മാണത്തിനിടെയാണ് കുന്നിടിഞ്ഞ് വീണത്. വേണ്ടത്ര സുരക്ഷ ഒരുക്കാതെയാണ് നിർമ്മാണ പ്രവർത്തികൾ നടത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മണ്ണിനുള്ളിലായ ആളെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കോഴിക്കോട് ഹൈ ലൈറ്റ് മാളിന് സമീപവും മണ്ണിടിഞ്ഞു. ദേശീയ പാത ബൈപാസ്സിന്റെ നിർമാണ പ്രവർത്തന നടത്തുന്ന സ്ഥലത്താണ് മണ്ണിടിഞ്ഞത്. ആളപായമില്ല.