ഇസ്രായേലില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെയും തിരികെയെത്തിക്കുന്നു, രണ്ടു വിമാനങ്ങള്‍കൂടി ഇന്ത്യയിലേക്ക്

ഇസ്രായേലില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെയും തിരികെയെത്തിക്കുന്നു, രണ്ടു വിമാനങ്ങള്‍കൂടി ഇന്ത്യയിലേക്ക്




ന്യൂദല്‍ഹി: ഇസ്രായേലില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരുമായുള്ള രണ്ടു വിമാനങ്ങള്‍കൂടി ഇന്ത്യയിലേക്കു തിരിച്ചു. 175 പേരുടെയും 268 പേരുടെയും രണ്ട് സംഘങ്ങളാണ് ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തി വഴി വരുന്നത്. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ യുദ്ധഭീഷണിയിലുള്ള രാജ്യത്ത് നിന്ന് തിരിച്ചെത്തിയ ആകെ ഇന്ത്യക്കാരുടെ എണ്ണം 603 ആയി. 160 പേരടങ്ങുന്നതായിരുന്നു ആദ്യ സംഘം.
ഇറാനില്‍ നിന്നുള്ള മിസൈലുകളും ഡ്രോണുകളും ഭീഷണിയായ സാഹചര്യത്തിലാണ് താല്‍പ്പര്യമുള്ള ഇന്ത്യക്കാരെ ഇസ്രായേലില്‍ നിന്ന് മടക്കിക്കൊണ്ടുവരുന്നത്.
സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളുടെ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസിയില്‍ മുഴുവന്‍സമയ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.