വടകരയിൽ നിന്ന് കുറ്റ്യാടി ചുരം വഴി വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെ യുവാവിന് കാറിൽ നിന്ന് പാമ്പുകടിയേറ്റു

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അപകടമുണ്ടായത്. സൂരജ് എന്നയാളാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. കടിയേറ്റതിനെ തുടര്‍ന്ന് രാജീവനെ കുറ്റ്യാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് സൂരജ് ഇതേ കാര്‍ മൂന്നാംകൈയ്യിലുള്ള വര്‍ക്ഷോപ്പില്‍ എത്തിച്ചു. ഇവിടെ വച്ച് കാറിലെ ബീഡിംഗ് അഴിച്ചുമാറ്റിയാണ് പാമ്പിനെ കണ്ടെത്തിയത്. റസ്‌ക്യൂവറായ സുരേന്ദ്രന്‍ കരിങ്ങാട് എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. എവിടെ വച്ചാണ് വാഹനത്തില്‍ പാമ്പ് കയറിപ്പറ്റിയതെന്ന് വ്യക്തമല്ല.