കൊട്ടിയൂർ ക്ഷേത്ര തന്ത്രി നന്ത്യാർവള്ളി വലിയ ശങ്കരൻ നമ്പൂതിരിപ്പാട് അന്തരിച്ചു

കൊട്ടിയൂർ ക്ഷേത്ര തന്ത്രി നന്ത്യാർവള്ളി വലിയ ശങ്കരൻ നമ്പൂതിരിപ്പാട് അന്തരിച്ചു






ചാലക്കുടി: കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ സീനിയർ തന്ത്രി തെക്കേടത്ത് മന നന്ത്യാർവള്ളി വലിയ ശങ്കരൻ നമ്പൂതിരിപ്പാട് (91) അന്തരിച്ചു. കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് അംഗമാണ്. പരേതനായ വാസുദേവൻ നമ്പൂതിരിയുടെ മകനാണ്. ചാലക്കുടിയിലെ ഇല്ലത്തുവച്ചാണ് അന്ത്യം. കൊട്ടിയൂർ ക്ഷേതത്തിലെ രണ്ട് തന്ത്രിമാരിൽ ഒരാളാണ്. വാർദ്ധക്യ സഹജമായ കാരണങ്ങളാൽ ഇദ്ദേഹം കുറച്ചു കാലങ്ങളായി കൊട്ടിയൂരിൽ എത്താറില്ല. നിലവിലെ ക്ഷേത്രം തന്ത്രി നന്ത്യാർവള്ളി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ അച്ഛന്റെ ജേഷ്ഠനാണ് വലിയ ശങ്കരൻ നമ്പൂതിരിപ്പാട്.