കണ്ണൂരില്‍ കുറുക്കന്‌റെ ആക്രമണം; യുവതിയുടെ കൈ വിരല്‍ കടിച്ചെടുത്തു

കണ്ണൂരില്‍ കുറുക്കന്‌റെ ആക്രമണം; യുവതിയുടെ കൈ വിരല്‍ കടിച്ചെടുത്തു









കണ്ണൂർ: തെരുവ് നായയ്ക്ക് പിന്നാലെ കണ്ണൂരില്‍ കുറുക്കന്റെ ആക്രമണം. 

തോട്ടട കിഴുന്ന പാറയിലുള്ള രണ്ട് സ്ത്രീകളെയാണ് കുറുക്കന്‍ ആക്രമിച്ചത്. 

ഇന്ന് ഉച്ചയോടെ വീടിന് സമീപത്ത് വച്ചാണ് ഇരുവരെയും കുറുക്കന്‍ കടിച്ചത്.സ്ത്രീകളില്‍ ഒരാളുടെ കൈ വിരല്‍ അറ്റുപോയി. ഇവരെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

ആക്രമണം നടത്തിയ കുറുക്കനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.