മലയോര ഹൈവേയിൽ ആറളം നമ്പ്യാർ
മുക്കിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു
ഇരിട്ടി: മലയോര ഹൈവേയുടെ ഭാഗമായ എടൂർ മണത്തണ റീച്ചിൽപ്പെട്ട ആറളം നമ്പ്യാർ
മുക്കിൽ റോഡരികിലെ വലിയ കുന്നിൻ മുകളിൽ നിന്ന് മണ്ണിടിഞ്ഞ് റോഡിലേക്ക് വീണു. ഈ സമയം ഇതുവഴി വാഹനങ്ങളൊന്നും കടന്നുപോകാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. കുത്തനെ ഇടിച്ചിറക്കിയിട്ടുള്ള കുന്ന് മരങ്ങൾക്കൊപ്പം ഇനിയും ഇടിഞ്ഞു വീഴുന്നതരത്തിലുള്ള അപകടാവസ്ഥയിലാണ്. റോഡിലേക്ക് വീണ മണ്ണ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തു.