
രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ നേരിയ ആശ്വാസം. സജീവകേസുകള്‍ 7383 ആയി കുറഞ്ഞു. 24 മണിക്കൂറില്‍ 17 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 10 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ അഞ്ചു കോവിഡ് മരണം കേരളത്തില്‍. (Slight decrease in the number of active covid cases)
ഈ തരംഗത്തില്‍ ഇതാദ്യമായാണ് രാജ്യത്തെ കോവിഡ് ആക്റ്റീവ് കേസുകളില്‍കുറവ് ഉണ്ടാകുന്നത്. ഒറ്റ ദിവസം 17 കേസുകളുടെ കുറവാണ് ഉണ്ടായത്. ആക്ടിവി കേസുകളുടെ എണ്ണത്തെക്കാള്‍ രോഗമുക്തരുടെ എണ്ണം വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 10 കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അഞ്ചു മരണം കേരളത്തിലാണ്.
Read Also: കത്തിയുമായി വീടിന് സമീപം , ഭീഷണി മുഴക്കി യുവാവ്; കൊല്ലം മേയർക്ക് വധഭീഷണി
ഡല്‍ഹിയില്‍ മൂന്നു മരണവും മഹാരാഷ്ട്രയില്‍ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചു മരിച്ചവരില്‍ 32 വയസ്സുള്ള യുവാവും ഉള്‍പ്പെടുന്നു. കേരളത്തിലും ആക്ടീവ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് 102 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. ജനുവരി മുതല്‍ ഇതുവരെ രാജ്യത്ത് കോവിഡ് ബാധമൂലം 97 പേരാണ് മരിച്ചത്. രോഗ തീവ്രത കുറവായതിനാല്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.