ആറളം ഇനി കേരളത്തിൻ്റെ ആദ്യ ചിത്രശലഭ വന്യജീവി സങ്കേതം!

ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തെ കേരളത്തിലെ ആദ്യത്തെ ചിത്രശലഭ – വന്യജീവി സങ്കേതമാക്കി പുനഃര്‍നാമകരണം ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന വന്യജീവി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. കേരളത്തിലെ വിവിധ വന്യജീവി സങ്കേതങ്ങളുടെയും നിര്‍ദ്ദിഷ്ട ഇക്കോ സെന്‍സിറ്റീവ് സോണുകളുടെയും പുറത്തും എന്നാല്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ളതുമായ വിവിധ സംയോജിത ഉത്പാദന ശൃംഖല, 21 ക്വാറികള്‍ എന്നിവ അംഗീകരിച്ചു. വയനാട് വന്യ ജീവി സങ്കേതത്തിലെ വനാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുന്ന 5 കമ്യൂണിറ്റി സെന്‍ററുകളും 5 റോഡുകളും ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.