മമ്മൂട്ടിയുടെ ഭാര്യാപിതാവ് അന്തരിച്ചു
<p><strong>ന</strong>ടൻ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി.എസ്.അബു അന്തരിച്ചു. 92 വയസായിരുന്നു. മമ്മൂട്ടിയുടെ പിആർഒ റോബർട്ട് കുര്യാക്കോസ് ആണ് മരണ വിവരം അറിയിച്ചിരിക്കുന്നത്. ഒരുപാട് അടുപ്പമുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹമെന്നും ആത്മാവിന് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും റോബർട്ട് കുറിച്ചു. ഖബറടക്കം ഇന്ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളിയിൽ നടക്കും.</p><p>'സുൽഫത്ത് മമ്മൂക്ക എന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചേച്ചിയുടെ പിതാവ് അബൂക്കയുടെ വേർപാട് വലിയ ദുഃഖമുണ്ടാക്കുന്നു. ഒരുപാട് അടുപ്പമുണ്ടായിരുന്നു. എന്നോട് വലിയ വാത്സല്യവുമുണ്ടായിരുന്നു. കാലിന് സുഖമില്ലാതിരുന്നിട്ടു കൂടി എൻ്റെ വിവാഹത്തിന് പള്ളിക്കത്തോടു വരെയെത്തിയ സ്നേഹം. അബൂക്കയുടെ ആത്മാവിന് ആദരാഞ്ജലി', എന്നായിരുന്നു റോബർട്ട് പങ്കുവച്ച കുറിപ്പ്. മുൻ ഇളയ കോവിലകം മഹല്ല് പ്രസിഡണ്ട് കൂടിയായിരുന്നു പി.എസ്.അബു.