സുഹൃത്തിനെ എയർപോർട്ടിൽ വിട്ട് തിരിച്ചു വരുമ്പോൾ വാഹനാപകടം, വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിമരിച്ചു


സുഹൃത്തിനെ എയർപോർട്ടിൽ വിട്ട് തിരിച്ചു വരുമ്പോൾ വാഹനാപകടം,  വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി
മരിച്ചു



റിയാദ്: വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ചെമ്പന്‍ അഷ്‌റഫ് ജിദ്ദയില്‍ കാര്‍ അപകടത്തില്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ജിദ്ദയിലെ സുലൈമാനിയയില്‍ വെച്ചാണ് അപകടം നടന്നത്. സുഹൃത്തിനെ ജിദ്ദ വിമാനത്താവളത്തില്‍ യാത്രയാക്കി തിരിച്ചുവരുമ്പോള്‍ അഷ്‌റഫ് ഓടിച്ചിരുന്ന കാര്‍ ട്രക്കിന് പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം ജിദ്ദയിലെ ഷാര്‍ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ദീര്‍ഘകാലമായി മക്കയില്‍ ജോലി ചെയ്തിരുന്ന അഷ്‌റഫ് ഞായറാഴ്ചയാണ് അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തിരിച്ചെത്തിയത്. മക്കയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം മക്ക റീജിയന്‍ ഐ.സി.എഫ്. ഇക്കണോമിക് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സുല്‍ത്താന്‍ ബത്തേരി മര്‍ക്കസുദ്ദഅവ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളിലും അഷ്‌റഫ് സഹകരിച്ചിരുന്നു.