
ഇസ്രയേലില്‍ വീണ്ടും ഇറാന്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്‍ ദേശീയ വാര്‍ത്ത ഏജന്‍സി ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇറാനിയന്‍ തലസ്ഥാനമായ ടെഹ്‌റാനിലും ഇപ്പോള്‍ സ്‌ഫോടന ശബ്ദം കേള്‍ക്കുന്നതായി പ്രദേശവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ദിവസമായിട്ടും ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. ഇറാനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 224 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ 24 പേര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ അറിയിച്ചു. (Iran launches fresh wave of missiles towards Israel )
ഇറാന്‍ ദേശീയ ടെലിവിഷന്‍ ആസ്ഥാനവും ടെഹ്റാനിലെ വിവിധയിടങ്ങളിലും കനത്ത ആക്രണമാണ് കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയത്. ഇന്നലെ മാത്രം ഇറാനില്‍ 45 പേരാണ് കൊല്ലപ്പെട്ടത്. ടെലിവിഷന്‍ സ്ഥാപനമായ കഞകആയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇസ്രയേലിലെ ടെല്‍ അവീവ്, പിറ്റാഹ് തിക്വ, ഹൈഫ തുടങ്ങിയ നഗരങ്ങളിലേക്ക് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചു.
അതേസമയം ഇറാന്‍ ഇസ്രയേല്‍ യുദ്ധത്തില്‍ ഇടപെടലുമായി അമേരിക്കയും രംഗത്തെത്തി. ഇറാന്‍ കീഴടങ്ങണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് അറിയാമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഈ അവസരത്തില്‍ അവിടെ ആക്രമണം നടത്തില്ല. നിരുപാധികം കീഴടങ്ങുന്നതാണ് നല്ലതെന്ന് ദി ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പോസ്റ്റ്.