കണ്ണൂരും കോഴിക്കോടും തെരുവുനായ ആക്രമണം: കടിയേറ്റത് നാല് പേപർക്ക്; ആശുപത്രിയിൽ ചികിത്സയിൽ

കോഴിക്കോട് തൊട്ടിൽപ്പാലത്തു തെരുവ് നായയുടെ ആക്രമണത്തിൽ രണ്ടു തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. വളയംകോടുമ്മൽ ശൈലജ, മാവിലപ്പാടി നാരായണി എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇരുവരെയും കുറ്റ്യാടി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം കൊട്ടാരക്കരയിലും തെരുവുനായ ആക്രമണം. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് മുന്നിൽ നിന്ന പള്ളിക്കൽ സ്വദേശി പ്രകാശിനെയാണ് നായ ആക്രമിച്ചത്. ചന്തമുക്കിൽ കെട്ടിട നിർമ്മാണ തൊഴിലാളി സലീമിനും സാധനം വാങ്ങാൻ കുഞ്ഞുമായി കടയിലേക്ക് പോയ വീട്ടമ്മ കുഞ്ഞുമോൾക്കും നായയുടെ കടിയേറ്റു. ഒരേ നായയാണ് മൂന്ന് പേരെയും ആക്രമിച്ചതെന്നാണ് നിഗമനം. പരിക്കേറ്റവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.