കണ്ണൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളും ലാബുകളും കോവിഡ് പരിശോധന അറിയിക്കണം : ഡി എം ഒ

കണ്ണൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളും ലാബുകളും  കോവിഡ് പരിശോധന അറിയിക്കണം : ഡി എം ഒ








കോവിഡ് പരിശോധന നടത്തി പോരുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികളും ലാബുകളും, റാപിഡ് ആന്റിജന്‍, ആര്‍ ടി പി സി ആര്‍, ട്രൂ നാറ്റ് പരിശോധന ഫലം ഔദ്യോഗിക പോര്‍ട്ടലായ https://labsys.health.kerala.gov.in/ ല്‍ അപ് ലോഡ് ചെയ്യേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) അറിയിച്ചു. 
നെഗറ്റീവ് ടെസ്റ്റ് ഫലം ഉള്‍പ്പെടെ ഈ ഔദ്യോഗിക പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്. പോര്‍ട്ടലിന്റെ യൂസര്‍ ഐഡി, പാസ് വേഡ് എന്നിവ ലഭ്യമല്ലാത്തവര്‍ 9846 056 161, 0497-2709 494 എന്നീ നമ്പറില്‍ അറിയിക്കേണ്ടതാണ് . ഈ നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി എം ഒ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു.