കാവിക്കൊടിയേന്തിയ ഭാരതാംബ രാജ്ഭവന് പുറത്തേക്കും: കേരള സർവകലാശാല സെനറ്റ് ഹാളിലെ പരിപാടിയിൽ നാടകീയ രംഗങ്ങൾ

കാവിക്കൊടിയേന്തിയ ഭാരതാംബ രാജ്ഭവന് പുറത്തേക്കും: കേരള സർവകലാശാല സെനറ്റ് ഹാളിലെ പരിപാടിയിൽ നാടകീയ രംഗങ്ങൾ


തിരുവനന്തപുരം: വിവാദമായ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവന് പുറത്തെ വേദിയിലും സ്ഥാപിച്ചു. അടിയന്തരാവസ്ഥയുടെ അൻപത് ആണ്ടുകൾ എന്ന പേരിൽ ശ്രീ പദ്മനാഭ സേവാസമിതി കേരള സർവകലാശാലയുടെ സെനറ്റ് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ചിത്രം സ്ഥാപിച്ചത്. ആർഎസ്എസ് അനുകൂല സംഘടനയാണിത്. ഈ ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേകർ പങ്കെടുക്കുന്നുണ്ട്.ചിത്രം മാറ്റണമെന്ന് പരിപാടിയിൽ പങ്കെടുക്കുന്ന സർവകലാശാല രജിസ്ട്രാറും പൊലീസും നിലപാടെടുത്തു. ഈ ആവശ്യം അംഗീകരിക്കില്ലെന്നാണ് സംഘാടകരുടെ നിലപാട്. വിവരമറിഞ്ഞ് സ‍ർവകലാശാലയിലെ സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങളായ ഷിജുഖാനും പ്രമോദും ഇവിടെയെത്തി. സ്ഥലത്ത് ബിജെപി പ്രവർത്തകരുമുണ്ട്. വിവമറിഞ്ഞ് വിദ്യാ‍ർത്ഥികളും സംഘടിച്ചെത്തിആർഎസ്എസ് നേതാവ് കാ ഭാ സുരേന്ദ്രൻ്റെ പുസ്തക പ്രകാശനം ഈ ചടങ്ങിൽ നടക്കുന്നുണ്ട്. സ്ഥലത്ത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിനുള്ള സാധ്യത മുന്നിൽ കണ്ട് പൊലീസ് സുരക്ഷാ വിന്യാസം കൂട്ടി. സെനറ്റ് ഹാളിനും പരിസരത്തും വൻ പൊലീസ് വിന്യാസമുണ്ട്.അതിനിടെ ഗവർണർ സ്ഥലത്തേക്ക് പുറപ്പെട്ടതായാണ് വിവരം. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പൊലീസ് അതീവ ജാഗ്രതയിലാണ്. നിയമപരമല്ലാത്ത ഒരു കാര്യവും സർവകലാശാലയ്ക്ക് അകത്ത് അനുവദിക്കില്ലെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കി. ഈ കോംപൗണ്ടിലോ ഹാളിനകത്തോ നടത്താനാവില്ലെന്ന് ഷിജൂഖാൻ പറഞ്ഞു.<മതപരമായ ചിഹ്നങ്ങൾ പാടില്ല എന്ന നിബന്ധന ഉണ്ടെന്നാണ് സർവകലാശാല രജിസ്ട്രാർ പ്രതികരിച്ചത്. ഹാൾ ബുക്ക് ചെയ്യുമ്പോൾ തന്നെ നിബന്ധനകൾ സംഘാടകരെ അറിയിച്ചിരുന്നു. പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഷിജുഖാൻ അടക്കമുള്ളവർ സെനറ്റ് ഹാളിനകത്തേക്ക് കടന്നു. സ്ഥലത്ത് പരിപാടിയിൽ പങ്കെടുക്കാനായി എത്തിയ ബിജെപി ആർഎസ്എസ് പ്രവർത്തകരും തമ്പടിച്ചിട്ടുണ്ട്.