കെഎസ്ആര്‍ടി സി ബസില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയതിന് സവാദ് വീണ്ടും അറസ്റ്റില്‍

കെഎസ്ആര്‍ടി സി ബസില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയതിന് സവാദ് വീണ്ടും അറസ്റ്റില്‍




തൃശൂര്‍ : കെഎസ്ആര്‍ടി സി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു.വടകര സ്വദേശി സവാദിനെയാണ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 14 ാം തീയതി മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വച്ച് ആയിരുന്നു സവാദ് ലൈംഗിക അതിക്രമം നടത്തിയത്. മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസിലായിരുന്നു അതിക്രമം.

ബസ് തൃശൂരില്‍ എത്തിയതോടെ യുവതി തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത പൊലീസ് ഇന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്ത് വരുന്നു.

2023ല്‍ നെടുമ്പാശേരിയില്‍ ബസില്‍ തൃശൂര്‍ സ്വദേശിനി യുവതിയോട് ലൈംഗിക അതിക്രമം നടത്തിയതിന് അറസ്റ്റിലായ വ്യക്തിയാണ് ഇയാള്‍.ഈ കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ സവാദിന് ഒരു കൂട്ടര്‍ സ്വീകരണം നല്‍കുകയും വിവാദമുണ്ടാവുകയും ചെയ്തിരുന്നു.