
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർസെക്കന്റി സ്കൂളിലാണ് സംസ്ഥാന തല പ്രവേശനോത്സവം.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
കാലാവർഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലും വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കാൻ
സംസ്‌ഥാനം സജ്ജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ അടക്കം നിർബന്ധമാക്കി.2016 ന് ശേഷം 5,000 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നെന്നും മന്ത്രി വ്യക്തമാക്കി.
ജൂൺ രണ്ടിന് സ്കൂൾ തുറക്കുമ്പോൾ 44 ലക്ഷത്തിലധികം വിദ്യാർഥികളെയാണ് പുതുതായി പ്രതീക്ഷിക്കുന്നത്. 100000ത്തിലധികം അധ്യാപകരും ഉണ്ടാകും. പാഠപുസ്തകങ്ങൾക്ക് അപ്പുറത്ത് സാമൂഹിക വിഷയങ്ങളും, വ്യക്തിത്വ വികസനത്തിനുള്ള ക്ലാസുകൾ നൽകാനും അധ്യയനവർഷം മുതൽ തീരുമാനമുണ്ട്.
Read Also: സ്കൂൾ തുറക്കൽ മുന്നൊരുക്കം; സ്‌കൂൾ കോമ്പൗണ്ടിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിക്കാൻ നിർദേശം