വിദ്യാർത്ഥികൾക്ക് ആശ്വാസം: കീം ഫലം ഉടൻ പ്രഖ്യാപിക്കും; കേരള സിലബസ് വിദ്യാർത്ഥികൾക്ക് ഇനി മാർക്ക് കുറയില്ല, മാർക്ക് ഏകീകരണ ഫോർമുലക്ക് അംഗീകാരം
തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ആശ്വാസമായി ഒടുവിൽ കീം ഫലത്തിൽ തീരുമാനം. കീം ഫലം ഉടൻ പ്രസിദ്ധീകരിക്കും. മാർക്ക് എകീകരണ ഫോർമുലക്ക് അംഗീകാരം ലഭിച്ചു. എൻട്രൻസ് കമ്മീഷണറുടെ നിർദേശം മന്ത്രിസഭായോഗം അംഗീകരിച്ചു. കേരള സിലബസ് വിദ്യാർത്ഥികൾക്ക് ഇനി മാർക്ക് കുറയില്ല. തമിഴ്നാട് മോഡൽ മാർക്ക് ഏകീകരണം കേരളത്തിലും ഇനി നടപ്പിൽ വരും.