എറണാകുളത്ത് കടലിൽ കുളിക്കാനിറങ്ങിയ യമൻ പൗരന്മാരായ സഹോദരങ്ങളെ കാണാതായി

കൊച്ചി: എറണാകുളം ഞാറക്കൽ വളപ്പ് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ടു പേരെ കാണാതായി. യമൻ പൗരന്മാരായ സഹോദരങ്ങളെയാണ് കാണാതായത്.
കോയമ്പത്തൂരിൽ നിന്ന് വന്ന ഏട്ടംഗ സംഘത്തിൽ ഉൾപ്പെട്ട വിദ്യാര്‍ത്ഥികളാണ് ഇരുവരും. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.
ഇരുവര്‍ക്കായി തെരച്ചിൽ ആരംഭിച്ചു. യമൻ പൗരന്മാരായ ജുബ്രാൻ, അബ്ദുൽസലാം എന്നിവരെയാണ് കാണാതായത്. ഏഴംഗ സംഘത്തിനൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിനിടെയാണ് സഹോദരങ്ങളായ ജുബ്രാനും അബ്ദുൽ സലാമും തിരയിലകപ്പെട്ടത്. കോസ്റ്റൽ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കോയമ്പത്തൂര്‍ രത്നം കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.